ഇടുക്കി: തമിഴ്നാട്ടിലെ കൊടും കുറ്റവാളി സംഘം ഇടുക്കിയിൽ അറസ്റ്റിൽ നിരവധി ഹൈവേ മോഷണം കേസുകളിൽ പ്രതികളായ കൊസവപെട്ടി ഗണേശനും സംഘവും ആണ് അറസ്റ്റിലായത്.
മോഷണം ലക്ഷ്യം വെച്ച് ഓമിനി വാനിൽ കറങ്ങുന്നതിനിടയാണ് കമ്പംമെട്ട് പോലീസ് ഇവരെ പിടികൂടിയത്. വാഹനങ്ങളിൽ ചുറ്റിത്തിരിഞ്ഞ് അനുയോജ്യമായ സ്ഥലം കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതി.
കൊലപാതകം മോഷണം പിടിച്ചുപറി തുടങ്ങിയ വിവിധ കേസുകളിൽ ഇവർ പ്രതികളാണ്. കഴിഞ്ഞ ഏഴിന് കേരളത്തിൽ എത്തിയ സംഘം മോഷ്ടിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഓമിനി വാനിൽ കറങ്ങുകയായിരുന്നു ഇതിനിടയാണ് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്.

Post a Comment